മുത്തലാഖിൽ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

കോഴിക്കോട്- മുത്തലാഖ് നിയമം അനുസരിച്ചുള്ള കേരളത്തിലെ ആദ്യഅറസ്റ്റ് കോഴിക്കോട് ജില്ലയിൽ. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.  ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീ സംരക്ഷണ നിയമം 3, 4 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തന്നെ മുത്തലാഖ് ചൊല്ലിയെന്നാരോപിച്ച് യുവതി താമരശേരി പോലീസിനെ സമീപിക്കുകയായിരുന്നു. ഇരുവരും ഏറെ നാള്‍ ഖത്തറിലായിരുന്നു. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നെന്നും വിവാഹ സമയത്ത് നല്‍കിയ 25 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ എട്ട് പവനൊഴികെ ബാക്കി ആഭരണങ്ങള്‍ പ്രതിയും മറ്റും ചേര്‍ന്ന് കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. 

Latest News