ദുബായ്- ഷാര്‍ജ റോഡ് ഭാഗികമായി അടച്ചിടുന്നു

ദുബായ്- അജ്മാനെ ഷാര്‍ജ വഴി ദുബായിയുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡ് മൂന്നാഴ്ചത്തേക്ക് വീണ്ടും അടച്ചിടുന്നു. എന്നാല്‍ പൂര്‍ണസമയം അടച്ചിടില്ല. ഓഗസ്റ്റ് 16 വെള്ളി മുതല്‍ ഇത് പ്രാബല്യത്തിലാകും.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ 11 വരേയും മറ്റ് ദിവസങ്ങളില്‍ പുലര്‍ച്ചെ ഒന്നു മുതല്‍ വെളുപ്പിന് അഞ്ചര വരെയുമാണ് റോഡ് അടച്ചിടുക.
ഷാര്‍ജയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് വഴി അജ്മാനില്‍നിന്ന് ദുബായിലേക്ക് വരുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.

 

Latest News