യു.എ.ഇ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് അഞ്ചുവര്‍ഷ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ

അബുദാബി- യു.എ.ഇ പൗരന്മാര്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ബിസിനസ്, ടൂറിസം വിസകള്‍ നല്‍കുമെന്ന് ഇന്ത്യ. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്വാതന്ത്ര്യദിനത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രസംഗിക്കവേയാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്. അഞ്ചുവര്‍ഷ വിസ അപേക്ഷകള്‍ പരിഗണിക്കുന്നതിന് പുതിയ ബയോമെട്രിക് സംവിധാനം എംബസിയില്‍ നടപ്പാക്കിയതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യ-യു.എ.ഇ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം ഊഷ്മളമാക്കുന്നതിനുമുദ്ദേശിച്ചാണ് ഈ നടപടികളെന്ന് അംബാസഡര്‍ അറിയിച്ചു.

 

Latest News