വാഹനാപകടത്തില്‍ പരിക്കേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി

അബുദാബി- വ്യാഴാഴ്ച ദുബായ് മുഹൈസ്‌നയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കി. 21 തൊഴിലാളികള്‍ക്കാണ് ബസ് അപകടത്തില്‍ പരിക്കേറ്റത്. ആര്‍ക്കും സാരമായ പരിക്കില്ല. തിരക്കില്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ജോലിസ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരം അല്‍നഹ്്ദയിലെ എന്‍.എം.സി മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപതോളം മെഡിക്കല്‍ സ്റ്റാഫിനെ ഇവരെ പരിചരിക്കാന്‍ നിയോഗിച്ചിരുന്നു.
ആര്‍ക്കും ഗുരുതര പരിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരനുമുണ്ട്. ചികിത്സ തേടിയവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്ക് ആശുപത്രി സൗജന്യ ചികിത്സയാണ് നല്‍കിയത്.

 

Latest News