Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ മടക്കം എളുപ്പമാക്കാന്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ കൂടുതല്‍ ജീവനക്കാര്‍

സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ ജിദ്ദ വിമാനത്താവളത്തിൽ ഹാജിമാരുടെ മടക്കയാത്രാ നടപടികൾ വീക്ഷിക്കുന്നു. 

ജിദ്ദ - ഹാജിമാരുടെ മടക്കയാത്രാ നടപടികൾ നേരിട്ട് വിലയിരുത്താൻ ജിദ്ദ വിമാനത്താവളത്തിൽ സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യയുടെ സന്ദർശനം. തീർഥാടകരുടെ മടക്കയാത്രാ നടപടികൾ എളുപ്പമാക്കുന്നതിന് ജിദ്ദ എയർപോർട്ടിൽ പരിശീലനം സിദ്ധിച്ച കൂടുതൽ ജീവനക്കാരെ നിയമിച്ചതായി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു.

വ്യാജ രേഖകൾ കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും വിരലടയാള പരിശോധനാ ഉപകരണങ്ങളും ക്യാമറകളും അടക്കമുള്ള സജ്ജീകരണങ്ങളും ജവാസാത്ത് കൗണ്ടറുകളിൽ ഒരുക്കിയിട്ടുണ്ട്. ഹാജിമാരെ ഏറ്റവും നല്ല നിലയിൽ സ്വകീരിച്ച് മികച്ച സേവനങ്ങൾ നൽകുന്നതിനും നടപടിക്രമങ്ങൾ ക്യത്യതയോടെയും സൂക്ഷ്മതയോടെയും പൂർത്തിയാക്കുന്നതിനും കൂടുതൽ പ്രയത്‌നിക്കണമെന്ന് ജവാസാത്ത് ഉദ്യോഗസ്ഥരോട് മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ ആവശ്യപ്പെട്ടു. 

ജവാസാത്ത് ഹജ് സേനാ മേധാവി മേജർ ജനറൽ ഖാലിദ് അൽജുഅയ്ദ്, അതിർത്തി പ്രവേശന കാര്യങ്ങൾക്കുള്ള ജവാസാത്ത് അസിസ്റ്റന്റ് കമാണ്ടർ മേജർ ജനറൽ ഖാലിദ് അൽമുഖ്ബിൽ, അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് കമാണ്ടർ മേജർ ജനറൽ ഡോ. ഖാലിദ് അൽഹുവൈമിശ്, ഫോളോഅപ് കാര്യ വിഭാഗം മേധാവി മേജർ ജനറൽ ഹുമൈദാൻ അൽമുതൈരി തുടങ്ങിയവർ മേജർ ജനറൽ സുലൈമാൻ അൽയഹ്‌യയെ അനുഗമിച്ചു.
 

Latest News