Sorry, you need to enable JavaScript to visit this website.

സാക്കിർ നായികിനെ ഇന്ത്യക്ക് കൈമാറണമെന്ന് മലേഷ്യൻ മന്ത്രിമാർ; ആവശ്യക്കാർ ഇങ്ങോട്ട് വരട്ടെയെന്ന് പ്രധാനമന്ത്രി

ന്യൂദൽഹി- പ്രമുഖ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത് സംബന്ധിച്ച് മലേഷ്യൻ മന്ത്രിസഭ ചർച്ച ചെയ്തു. ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്കിനെ തിരിച്ചയക്കണമെന്ന് മൂന്നു മന്ത്രിമാർ ആവശ്യപ്പെട്ടു. ജീവൻ അപകടത്തിലായ സാഹചര്യത്തിൽ അദ്ദേഹം മലേഷ്യയിൽ തന്നെ തുടരുമെന്ന് പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. മൂന്നേകാൽ കോടിയോളം വരുന്ന മലേഷ്യൻ ജനസംഖ്യയിൽ അറുപത് ശതമാനവും മുസ്്‌ലിംകളാണ്. ബാക്കിയുള്ളവർ ഇന്ത്യ, ചൈന എന്നിവടങ്ങളിൽനിന്നുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. സാക്കിർ നായിക്കിനെ സംരക്ഷിക്കുന്നത് ഇവർക്കിടയിൽ അസംതൃപ്തി വളരാൻ ഇടയാക്കുമെന്നായിരുന്നു മന്ത്രിമാരുടെ വാദം. എന്നാൽ സാക്കിർ നായിക്ക് ഇവിടെയുണ്ടെന്നും ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ് എന്നുമായിരുന്നു മഹാതീർ മുഹമ്മദ് പറഞ്ഞത്.  

സാക്കിർ നായികിനെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചയക്കണമെന്ന ആവശ്യം സർക്കാർ തലത്തിൽ നിന്ന് തന്നെ ഉയർന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മലേഷ്യയിലെ സ്ഥിരം നിവാസിയായ സാക്കിർ നായിക്കിനെ രാജ്യത്ത് തുടരാൻ അനുവദിക്കരുതെന്ന് മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി എം കുലശേഖരൻ ആയിരുന്നു ആവശ്യപ്പെത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.മലേഷ്യയിലെ ഹിന്ദുക്കൾക്ക് മലായ് പ്രധാനമന്ത്രിയേക്കാൾ വിശ്വാസവും കൂറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടാണെന്ന സാക്കിർ നായികിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് സാക്കിർ നായികിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കുലശേഖരൻ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ സാക്കിർ നായിക്കിനെ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിവരസാങ്കേതിക വകുപ്പ് മന്ത്രി ഗോബിന്ദ് സിംഗ് ഡിയോയും രംഗത്തെത്തി. പ്രധാനമന്ത്രിയോട് തീരുമാനം എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുമെന്നും ഡിയോ പറഞ്ഞു. 
കഴിഞ്ഞ മൂന്നുവർഷമായി സാക്കിർ നായിക് മലേഷ്യയിലാണ് കഴിയുന്നത്. സാക്കിർ നായികിന്റെ ഇസ്്‌ലാമിക് റിസർച്ച് ഫൗണ്ടേഷനെ 2016-ൽ കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. 

സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചാൽ പിന്നെ എല്ലാ അംഗരാജ്യങ്ങളിലുള്ള കുറ്റവാളികളെയും വിട്ടുകൊടുക്കണമെന്നാണ് നിയമം.
 

Latest News