Sorry, you need to enable JavaScript to visit this website.

ജമ്മുവില്‍ നിയന്ത്രണങ്ങൾക്ക് താത്കാലിക ഇളവ്, കശ്‌മീരിൽ തുടരും

ശ്രീനഗര്‍- പ്രത്യേക പദവി എടുത്തുകളയുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ജമ്മുവിൽ താത്കാലിക ഇളവ് ഏർപ്പെടുത്തി. സ്ഥിതി നിയന്ത്രണ വിധേയമായതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നുവെന്നാണ് കശ്‌മീർ പോലീസ് അറിയിച്ചത്. എന്നാൽ, കശ്മീരില്‍ കുറച്ചുകാലം നിയന്ത്രണങ്ങള്‍ തുടരുമെന്നും  മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി ജയിലിലടക്കപ്പെട്ടവരെപോലെയായിരുന്നു കശ്‌മീർ. ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താ വിനിമയ ഉപാധികള്‍ എല്ലാം നിരോധിച്ചു. മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി അടിയന്തിരമായി പരിഗണിക്കിനിരിക്കെയാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. എന്നാൽ, ഫോണ്‍ സേവനവും ഇന്റര്‍നെറ്റും ഇപ്പോഴും ജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല.
       ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാനത്തിന് ഉണ്ടായിരുന്ന പ്രത്യേക പദവി പിന്‍വലിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീരിനെ വിഭജിക്കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. നേരത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിനുശേഷം വീണ്ടും നിയന്ത്രണങ്ങള്‍ വരുത്തുകയായിരുന്നു. അതേസമയം രണ്ട് മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെ കശ്മീര്‍ താഴ്‌വരയിലെ 400 ഓളം രാഷ്ട്രീയ നേതാക്കള്‍ തടങ്കലിലാണ്. 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരുവുകളില്‍ വിന്യസിച്ചിരിക്കുന്നത്. 

Latest News