Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽ ബാങ്കുകൾ കൊള്ളയടിച്ചു

മുകളിൽ നിന്നും ലോക്കറിലേക്ക് കടക്കാൻ നിർമ്മിച്ച വഴി

ചണ്ഡീഗഢ്- ഹരിയാനയിലെ പാനിപ്പത്തിൽ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ വൻ കവർച്ച. ബാങ്കിന്റെ സ്‌ട്രോങ് റൂമിൽ കയറിയ കവർച്ചക്കാർ കോടിക്കണക്കിനു രൂപയുടെ സ്വർണ്ണവും പണവും അടിച്ചു മാറ്റിയതായാണ് റിപ്പോർട്ട്. ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. എന്നാൽ, നഷ്‌ടപ്പെട്ട വസ്തുക്കളുടെ കണക്കുകൾ കണക്കുകൾ പുറത്ത്  വന്നിട്ടില്ല. അധികൃതർ പരിശോധന തുടരുകയാണ്. ലോക്കർ റൂമിൽ കയറിയ ഇവർ ആറു ലോക്കറുകൾ തുറന്നതായാണ് പ്രാഥമിക കണക്കുകൾ. ഹരിയായനിലെ പുരാതന നഗരമായ പാനിപ്പത്തിലെ ബാങ്കിലാണ് മോഷ്‌ടാക്കൾ കവർച്ച നടത്തിയത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലേക്ക് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ നിന്നും തുളകൾ നിർമ്മിച്ചാണ് കവർച്ചക്കാർ സ്‌ട്രോങ് റൂമിലേക്ക് കയറിയത്. നിർമാണത്തിലിരിക്കുന്ന സ്‌കൂൾ ക്ളാസുകളിൽ കയറിക്കൂടിയ കവർച്ചാ സംഘം ബാങ്കിന്റെ സ്‌ട്രോങ് റൂം കൃത്യമായി നിർണ്ണയിച്ചു ഡ്രില്ലർ മെഷീൻ ഉപയോഗിച്ച് കോൺക്രീറ്റ് പൊളിച്ചാണ് അകത്ത് കടന്നത്. 180 ലോക്കറുകൾ ഉണ്ടായിരുന്ന ഇവിടെ ആറു ലോക്കറുകൾ മാത്രമാണ് കവർച്ചക്കാർ ലക്ഷ്യമാക്കിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തിലെ പ്രതികളെ പിടികൂടാൻ ആറംഗ അന്വേഷണ സംഘത്തിന് പോലീസ് രൂപം  നൽകിയിട്ടുണ്ട്.

Latest News