ദുബായില്‍നിന്നെത്തി, പ്രളയത്തില്‍ മുങ്ങിമരിക്കാന്‍

ദുബായ്- മകനേയും അനന്തരവനേയും പ്രളയത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നകിനിടെ മലപ്പുറത്ത് മുങ്ങിമരിച്ച റസാഖ് അക്കിപറമ്പില്‍ ദുബായ് പ്രവാസി. 42 കാരനായ റസാഖ് ദുബായിലെ ഒരു ഇന്ത്യന്‍ സ്‌കൂളില്‍ ജീവനക്കാരനായിരുന്നു.
മകളുടെ വിവാഹത്തിനായാണ് റസാഖ് നാട്ടില്‍ പോയത്. ഒരാഴ്ച മുമ്പാണ് വിവാഹം കഴിഞ്ഞത്. പ്രളയജലം പൊങ്ങിയ പാടത്ത് മുങ്ങിപ്പോയ മകനേയും ബന്ധുവിനേയും രക്ഷിക്കാനാണ് റസാഖ് എടുത്തു ചാടിയത്. എന്നാല്‍ റസാഖ് വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് അളിയന്‍ ഷരീഫ് പറഞ്ഞു.
വെള്ളപ്പൊക്കം കാരണം റസാഖും കുടുംബവും നാലു ദിവസമായി ഷരീഫിന്റെ വീട്ടിലായിരുന്നു താമസം. റസാഖിന്റെ വീട് കഴിഞ്ഞ വര്‍ഷവും പ്രളയത്തില്‍ തകര്‍ന്നിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് വീട് നന്നാക്കിയെടുത്തത്. അതിനിടയിലാണ് മൂന്നു മക്കളുടെ പിതാവായ റസാഖിനെത്തേടി ദുരന്തമെത്തിയത്.

 

Latest News