ബഹ്‌റൈനിൽ മലയാളിയെ സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മനാമ- ബഹ്‌റൈന്‍ പ്രവാസിയായ മലയാളി യൂവാവിനെ ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കായംകുളം സ്വദേശി ഹാരിസ് അബ്ദുല്‍ ഹകീം (32) മിനെയാണ് ജോലി ചെയ്തിരുന്ന ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബഹ്‌റൈനിലെ രണ്ടാം പെരുന്നാള്‍ ദിനം ഉച്ചക്ക് ഷോപ്പ് പൂട്ടി പുറത്തിറങ്ങിയ ഹാരിസ് വീണ്ടും അകത്തു കയറി ഷോപ്പ് അകത്തു നിന്നും പൂട്ടുകയായിരുന്നു. പതിവുപോലെ ഉച്ച സമയത്ത് ഷോപ്പിനു പുറത്ത് നാട്ടിലേക്ക് ഫോണ്‍ ചെയ്തു നില്‍ക്കുന്ന നിലയില്‍ ഹാരിസിനെ കണ്ടതായി സുഹൃത്ത് പറഞ്ഞു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് ഷോപ്പ് അകത്തു നിന്നും പൂട്ടി അകത്തെ കോണിപ്പടിയോട് ചേര്‍ന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
       നേരത്തെ ഹാരിസിന്റെ മുത്ത സഹോദരനും നാട്ടില്‍ വച്ച് ആത്മഹത്യ ചെയ്‌തിരുന്നു . ഹാരിസിന്റെ മറ്റൊരു സഹോദരന്‍ അനസ് ബഹ്‌റൈനിലുണ്ട്. പോലീസ് സ്ഥലത്തെത്തി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച ഗള്‍ഫ് എയറില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സഹോദരന്‍ അനസും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഭാര്യ അന്‍സില, മകന്‍ അമാന്‍(4) എന്നിവർ നാട്ടിലാണ്.

Latest News