Sorry, you need to enable JavaScript to visit this website.

ലൈംഗിക ചൂഷണത്തിനെതിരെ നിശബ്ദത പാടില്ല- ഡോ. സുനിതാ കൃഷ്ണന്‍

അബുദാബി- ലൈംഗിക ചൂഷണത്തിനെതിരെയുള്ള നിശബ്ദത വരും തലമുറയ്ക്ക് തെറ്റുചെയ്യാനുള്ള പ്രേരണയാകുമെന്നു ഡോ. സുനിതാ കൃഷ്ണന്‍. പറഞ്ഞു. ഇരുപതാമത് ഗള്‍ഫ് മാര്‍ത്തോമ്മാ യൂത്ത് കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അവര്‍.
മക്കള്‍ക്കു വേണ്ടപ്പെട്ടവരില്‍നിന്ന് ലൈംഗിക അതിക്രമം ഉണ്ടായാലും മാനക്കേടോര്‍ത്ത് പ്രതികരിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. ചൂഷകരോട് ഒരുതരത്തിലുമുള്ള സഹിഷ്ണുത പാടില്ല. അത് പ്രശസ്തരോ ബന്ധുക്കളോ ആരുമാകട്ടെ ശക്തമായി പ്രതികരിക്കണം.
എല്ലാം സഹിക്കുക എന്ന മാനസികാവസ്ഥയെ മറികടന്നേ മതിയാകൂ. ഒരു സെന്റ് സ്ഥലത്തിനായി സഹോദരങ്ങളെ തല്ലിച്ചതയ്ക്കാനും സുപ്രീം കോടതി വരെ പോകാനും മടിയില്ലാത്ത നമ്മള്‍ ലൈംഗിക ചൂഷണത്തിനെതിരെ മൗനം പാലിക്കുന്നതു വൈരുധ്യമാണ്. തനിക്കെതിരെ 17 തവണ ആക്രമണ ശ്രമം ഉണ്ടായിട്ടുണ്ട്. ഒരാളെ ഇല്ലാതാക്കിയാല്‍ അനീതിക്കെതിരെയുള്ള പോരാട്ടം അവസാനിക്കരുതെന്ന് സുനിത പറഞ്ഞു.

 

Latest News