സഞ്ചാരികളെ വരവേല്‍ക്കാന്‍ എമിഗ്രേഷന്‍ തലവനും, ദുബായ് ഇങ്ങനെയാണ്

ദുബായ്- ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ ദുബായില്‍ എത്തിയ സഞ്ചാരികള്‍ക്ക് ഉജ്വല വരവേല്‍പ്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടെ എത്തിയ സഞ്ചാരികളെ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി, ഉപമേധാവി ഉബൈദ് ബിന്‍ സുറൂര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ആശംസകള്‍ നേര്‍ന്നും മധുരവും മറ്റു സമ്മാനങ്ങളും നല്‍കിയാണ് എമിഗ്രേഷന്‍ അധികൃതര്‍ യാത്രക്കാരെ ദുബായിലേക്ക് വരവേറ്റത്. ഇവര്‍ക്ക് സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അഭിനന്ദിച്ചു.
ആഘോഷങ്ങളുടെ നാടായ ദുബായിലേക്ക്  പെരുന്നാള്‍  ആഘോഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. ഇവര്‍ക്ക്  വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും ലളിതമായി  എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്ന സ്മാര്‍ട് ഗേറ്റുകളുടെ സാന്നിധ്യം നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കി.

 

Latest News