Sorry, you need to enable JavaScript to visit this website.

ലൈസന്‍സില്ലാ ഡ്രൈവര്‍മാര്‍ സൂക്ഷിക്കുക, പിടിവീഴും

അബുദാബി- ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ഇനി ഉടമയും കുടുങ്ങും. കുട്ടികള്‍ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങള്‍ ഏറിയതോടെയാണ് അധികൃതര്‍ നിലപാട് കര്‍ക്കശമാക്കുന്നത്. ലൈസന്‍സില്ലാ ഡ്രൈവര്‍മാരെ പിടികൂടാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
കൗമാരക്കാരും ലൈസന്‍സില്ലാത്ത വീട്ടമ്മമാരും വാഹനമോടിച്ച് നിരവധി അപകടങ്ങള്‍ വരുത്തുന്നത് പോലീസിന് ബോധ്യമായിട്ടുണ്ട്. അടുത്തിടെ കൗമാരക്കാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചിരുന്നു.
15 വയസ്സുകാരനും ഇളയ സഹോദരിമാരും കുട്ടികളുടെ പരിചാരകയുമാണ് മരിച്ചത്. അമിത വേഗത്തിലോടിയ വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു.  ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കും വാഹന ഉടമക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

 

Latest News