മസ്‌കത്ത്- ഒമാനിലെ വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിച്ചു. മറ്റ് ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഒരു ദിവസം വൈകിയാണ് ഒമാനില്‍ ഈദ് എത്തിയത്. പെരുന്നാള്‍ നമസ്‌കാരത്തിനായി നൂറുകണക്കിനാളുകള്‍ പ്രഭാതത്തില്‍ പള്ളികളിലെത്തി.
പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചും ബന്ധുക്കളും സുഹൃത്തുക്കളുമായി സ്‌നേഹബന്ധം പുതുക്കിയും ബലി കര്‍മം നിര്‍വഹിച്ചും ബലി പെരുന്നാളിനെ പ്രവാസികളടങ്ങുന്ന വിശ്വാസി സമൂഹം നെഞ്ചേറ്റി. പ്രാര്‍ഥനകള്‍ക്കു ശേഷം ഉന്നത അധികാരികള്‍ ഈദാശംസകള്‍ സ്വീകരിച്ചു.