ബുര്‍ജ് ഖലീഫ കാണാന്‍ ഇപ്പോള്‍ പകുതി നിരക്ക്

ദുബായ്- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി തലയയുര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ പകുതി നിരക്ക് മാത്രം. പെരുന്നാള്‍ അവധി തുടങ്ങിയതോടെയാണ് നിരക്ക് കുറച്ചത്. അടുത്ത മാസം 15 വരെയാണ് ഈ ആനുകൂല്യം. ഇതോടെ ബുര്‍ജ് ഖലീഫയിലേക്കു സന്ദര്‍ശക പ്രവാഹമാണ്. ആര്‍.ടി.എ നോല്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 141 ദിര്‍ഹത്തിനു പകരം 75 ദിര്‍ഹം നല്‍കിയാല്‍ മതിയാകും.
ബുര്‍ജ് ഖലീഫയിലെ ദ് കഫെയില്‍നിന്ന് ഇഷ്ടമുള്ള ഒരു പാനീയം സൗജന്യമായി ആസ്വദിക്കുകയുമാകാം. സന്ദര്‍ശകര്‍ എമിറേറ്റ്‌സ് ഐഡി കൊണ്ടുവരണം. യാത്രക്കാര്‍ മെട്രോ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍നിന്നു കൈപ്പറ്റാവുന്ന ഡിസ്‌കൗണ്ട് വൗച്ചറുമായാണ് പോകേണ്ടത്.  

 

Latest News