ദുബായ്- പേമാരിയില്‍ വിറങ്ങലിച്ച കേരളത്തെ ഓര്‍ക്കുമ്പോള്‍ ഗള്‍ഫിലെ മലയാളികള്‍ക്ക് പെരുന്നാള്‍ ആഘോഷിക്കാനാവില്ല. അതിനാല്‍ മറ്റേതൊരു മലയാളിയേയും പോലെ രേഷ്മ സെയിനുലാബ്ദീനും ഈ പെരുന്നാള്‍ ആഘോഷിച്ചത് വ്യത്യസ്തമായാണ്.
മലയാളി വനിതകള്‍ ജോലി ചെയ്യുന്ന സലൂണിലെ ജീവനക്കാര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമുണ്ടാക്കിയാണ് രേഷ്മ ആഘോഷിച്ചത്. പ്രളയക്കെടുതിയാല്‍ ബുദ്ധിമുട്ടുന്ന പ്രദേശങ്ങളില്‍നിന്ന് വരുന്നവരാണിവരെല്ലാം. പ്രിയപ്പെട്ടവരെ ഓര്‍ത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെ ഇരുന്ന ഇവരെല്ലാം പെരുന്നാള്‍ ദിനത്തില്‍ രേഷ്മയുടെ കൈപ്പുണ്യമറിഞ്ഞു.
അവര്‍ക്ക് അല്‍പം സന്തോഷം നല്‍കുക. അവര്‍ക്കായി പ്രാര്‍ഥിക്കുക. ഇതാണ് എന്റെ ഈ വര്‍ഷത്തെ പെരുന്നാള്‍.
ചൊവ്വാഴ്ച നാട്ടിലേക്ക് പോകുന്ന രേഷ്മ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. 'നമ്മുടെ സഹോദരീ സഹോദരന്മാരാണ് അവര്‍. അവര്‍ക്കായി സാധനങ്ങളും കൊണ്ടുപോകും- രേഷ്മ പറഞ്ഞു.