പെരുന്നാള്‍ ദിനത്തില്‍ ശൈഖ് ഹംദാന്റെ 'കുട്ടിത്തം'

ദുബായ്- ബലിപെരുന്നാള്‍ ദിനത്തില്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മരുമക്കള്‍ക്കും കുടുംബത്തിലെ കുട്ടികള്‍ക്കും ഒപ്പം സമയം ചെലവഴിക്കുന്ന വീഡിയോ വൈറലായി. കുടുംബത്തിലെ കൊച്ചുകുട്ടികള്‍ക്കൊപ്പമുള്ള ആഹ്ലാദമുഹൂര്‍ത്തം ശൈഖ് ഹംദാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നിരവധി പേരാണ് ഹംദാനും കുടുബത്തിനും കമന്റുകളിലൂടെ പെരുന്നാള്‍ ആശംസ അറിയിച്ചത്.
എന്നാല്‍ വെറുമൊരു വീഡിയോ മാത്രമല്ല ഇത്. കുട്ടികളോട് രണ്ടു തരത്തില്‍ മുഖഭാവം കാണിക്കാന്‍ ആവശ്യപ്പെടുന്നു. സന്തോഷമുള്ള മുഖഭാവവും ദേഷ്യമുള്ള മുഖഭാവവും. ഇതിലൂടെ പരോക്ഷമായി അദ്ദേഹം ഒരു സന്ദേശവും പങ്കുവെച്ചു.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഞായറാഴ്ച സാഘോഷം പെരുന്നോള്‍ കൊണ്ടാടി. യു.എ.ഇ ഭരണാധികാരികള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും പ്രസിഡന്റുമാര്‍ക്കും ആശംസകള്‍ അറിയിച്ചു. വിവിധ എമിറേറ്റുകളുടെ അമീറുമാരും ആശംസകള്‍ നേര്‍ന്നു.

 

Latest News