Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇവനാണ് താരം.. വെള്ളക്കെട്ടിൽ മൂടിയ പാലത്തിൽ ആംബുലൻസിനു വഴികാട്ടിയായി ബാലൻ

ബംഗളുരു- കനത്ത മഴയിൽ  നദിയേത് റോഡ് ഏത് എന്നറിയാതെ ഒരുപോലെ മൂടിയ അവസ്ഥയിൽ രോഗിയുമായെത്തിയ ആംബുലൻസിനു വഴികാട്ടിയായി എത്തിയ ബാലന്റെ സാഹസികത വൈറലായി. ഇന്ത്യയൊട്ടാകെ കനത്ത മഴയിൽ മുങ്ങുമ്പോൾ വിവിധ വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് താരമായി മാറിയ ബാലന്റെ സാഹസിക പ്രകടനം. ജീവന് വേണ്ടി പായുന്ന ആംബുലൻസിനു വഴിയൊരുക്കാൻ ബാലൻ നടത്തിയ സാഹസികതയാണ് ലോകത്ത് ഓരോ മനസ്സിലും ജീവൻ രക്ഷിക്കണമെന്ന ചിന്തയുണ്ടെന്ന സത്യം വിളിച്ചോതുന്ന സംഭവം വ്യക്തമാക്കുന്നത്. കര്‍ണാടകയിലാണ് കര കവിഞ്ഞൊഴുകുന്ന പ്രളയജലത്തിലൂടെ ഭീതിയൊട്ടുമില്ലാതെ ബാലന്‍ ആംബുലന്‍സിനുമുന്നില്‍ നടന്ന് ആംബുലൻസ് ഡ്രൈവർക്ക് വഴികാട്ടിയായത്. കര്‍ണാടകയിലെ കൃഷ്‌ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്‌ഗിർ റോഡിലാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയ സംഭവം. മഴയില്‍ നിറഞ്ഞൊഴുകിയ കൃഷ്‌ണ നദി, പാലം കവിഞ്ഞൊഴുകിയപ്പോഴാണ് ആംബുലന്‍സ് എത്തിയത്. പുഴയേത്, പാലമേത് എന്ന സംശയത്തില്‍ ഡ്രൈവര്‍ കുഴങ്ങി നില്‍ക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലന്‍സിനു മുന്നില്‍ ഓടി ബാലന്‍ വഴി കാട്ടിയത്. അരയോളം വെള്ളത്തില്‍ വളരെ കഷ്ടപ്പെട്ടാണ് ബാലന്‍ ഓടുന്നത്. കുത്തിയൊലിച്ചെത്തുന്ന വെള്ളം നടക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.  ഓടി ഇക്കരെയെത്തുമ്പോള്‍ ഒരാള്‍ ബാലനെ കൈപിടിച്ച് കൂട്ടുന്നതും കാണാം. വടക്കന്‍ കര്‍ണാടകയിലെ നിരവധി പ്രദേശങ്ങള്‍ കൃഷ്ണ നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ വെള്ളപ്പൊക്ക ഭീതിയിലാണ്.  സംഭവത്തിന്റെ വീഡിയോ അടക്കം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.

Latest News