ഇന്ത്യൻ വംശജരായ ഡോക്ടർമാർ അമേരിക്കയിൽ വിമാനം തകർന്നു കൊല്ലപ്പെട്ടു

വാഷിംഗ്ടൺ- അമേരിക്കയിലെ പ്രമുഖ ഇന്തോ-അമേരിക്കൻ വംശജരായ ഡോക്ടർ ദമ്പതികൾ ചെറുവിമാനം തകർന്നു മരിച്ചു. ഫിലാഡൽഫിയയിലെ ഇവരുടെ വീടിനടുത്താണ് സ്വകാര്യ ചെറുവിമാനം തകർന്നുവീണത്. അറുപതുകാരനായ ഡോക്ടർ ജസ്്‌വീർ ഖുരാന, ഇദ്ദേഹത്തിന്റെ ഭാര്യ 54-കാരി ദിവ്യ ഖുരാന, മകൾ കിരൺ ഖുരാന എന്നിവരാണ് മരിച്ചത്. മറ്റൊരു മകൾ വിമാനത്തിലുണ്ടായിരുന്നില്ല. 44 വർഷം പഴക്കമുള്ള വിമാനമാണ് തകർന്നത്. പൈലറ്റ് ലൈസൻസുള്ളയാളാണ് ഖുരാന. ദൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് ഗവേഷണം പൂർത്തിയാക്കിയ ഇരുവരും പിന്നീട് അമേരിക്കയിലേക്ക് മാറുകയായിരുന്നു.
 

Latest News