അബ്‌റാജ് സ്ഥാപകന്‍ ആരിഫ് നഖ്‌വിക്ക് മൂന്നു വര്‍ഷം തടവ്

അബുദാബി- ദുബായിലെ സ്വകാര്യ ഇക്വിറ്റി കമ്പനിയായിരുന്ന അബ്‌റാജ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ആരിഫ് നഖ്‌വിക്ക് യു.എ.ഇ കോടതി മൂന്നു വര്‍ഷം തടവ് വിധിച്ചു. ഇദ്ദേഹത്തിന്റെ അസാന്നിധ്യത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ദുബായിലെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നായിരുന്ന അബ്‌റാജ് മേധാവിക്ക് വിധി വലിയ തിരിച്ചടിയാണ്. ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിനെത്തുടര്‍ന്ന് നിക്ഷേപകരാണ് കേസ് നല്‍കിയത്. ജൂലൈ 31 ന് അബ്‌റാജ് ഗ്രൂപ്പുമായി ബന്ധപ്പെട്ട രണ്ട് കമ്പനികള്‍ക്ക് 315 ദശലക്ഷം ഡോളര്‍ പിഴ ചുമത്തിയിരുന്നു.
ലോകപ്രശസ്തമായ നിക്ഷേപകരായിരുന്നു അബ്‌റാറിന് ഉണ്ടായിരുന്നത്. അവരുടെ ഹെല്‍ത്‌കെയര്‍ ഫണ്ടില്‍നിന്ന് നൂറു കോടിയോളം ഡോളര്‍ നഖ്‌വി തെറ്റായി കൈകാര്യം ചെയ്തു. നിക്ഷേപകരെ കബളിപ്പിച്ചതിന് അമേരിക്കയിലും ആരിഫിനെതിരെ കേസുണ്ട്.

 

Latest News