Sorry, you need to enable JavaScript to visit this website.

പേമാരിയും പ്രളയവും; വീട്ടിലെ വിവരങ്ങള്‍ അറിയാതെ പ്രവാസികള്‍ ആശങ്കയില്‍-video

ജിദ്ദ- കേരളത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും തുടരുന്നതിനിടെ വീട്ടുകാരുടെയും ബന്ധുക്കളുടേയും വിവരങ്ങളറിയാതെ പ്രവാസികളും ആശങ്കയില്‍. വാര്‍ത്താ മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളല്ലാതെ പലര്‍ക്കും സ്വന്തം വീടുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. വൈദ്യതി മുടങ്ങിയതും നാട്ടിലെ ഫോണുകളില്‍ ചാര്‍ജ് തീര്‍ന്നതുമാണ് പ്രധാന തടസ്സമായത്.
സംസ്ഥാനത്ത് ഇന്ന് മാത്രം 33 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്.
വൈദ്യുതി ഇല്ലെങ്കിലും അത്യാവശ്യ ഉപയോഗത്തിന് സാധാരണ ബാറ്ററി ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാം. വിഡിയോ കാണാം (ഏഷ്യാനെറ്റ് ന്യൂസിനോട് കടപ്പാട്)

 

 

Latest News