Sorry, you need to enable JavaScript to visit this website.

ദുഷിച്ച കാലത്തെ പെണ്ണെഴുത്തുകൾ 

ഗൾഫുകാരന്റെ 
വിനോദ യാത്രകൾ ഹാഫിസ് ഗൾഫ് മലയാളികൾ എന്തുകൊണ്ടാണ് അവസരം കിട്ടുമ്പോൾ പോലും കൊച്ചുകൊച്ചു യാത്രകൾ നടത്താത്തത്? തുടർച്ചയായി രണ്ടോ മൂന്നോ നാൾ അവധി കിട്ടുമ്പോൾ എന്തു ചെയ്യുന്നു? യാത്ര നടത്താൻ അനുയോജ്യമായ സ്ഥലങ്ങൾ ഇല്ലെന്ന വിചാരമാണ് യാത്രാമോഹികൾക്ക് പോലുമുള്ളത്. പിന്നെ, അവധി കിട്ടിയാൽ പാതിരാത്രിയോളം വല്ല മാളുകളിൽ പോയി കറങ്ങും. വൈകിയുറങ്ങും. സൂര്യനുച്ചിയിലെത്തും വരെ ഉറങ്ങും. വീണ്ടും മാൾ. ഭക്ഷണം, ഉറക്കം. ശുഭം.
ഗൾഫ് രാജ്യങ്ങളിൽ കുട്ടികളുമായി താമസിക്കുന്ന കുടുംബങ്ങളെങ്കിലുമോർക്കേണ്ട ഒരു കാര്യമണ്ട്. ചരിത്രബോധം കുട്ടികളിലെങ്കിലും വളരുന്നത് മാളുകളോ സൂപ്പർ മാർക്കറ്റുകളോ കണ്ടാലല്ല. കോർണിഷോ ടവറുകളോ കണ്ടാലുമല്ല. എവിടെ ജനിച്ചു വളരുന്നുവോ, അവിടങ്ങളിലെ ബാക്കിയായ ഇന്നലെയുടെ അടയാളങ്ങളിൽനിന്നേ അത് ഇന്നിലേക്ക് ശാഖോപശാഖകൾ പായിക്കൂ. ചരിത്ര സ്മാരകങ്ങളിൽ നിന്നായിരിക്കും വർത്തമാന കാലത്തെ അറിയുക. വന്നുചേർന്ന രണ്ടാമിടത്ത്  നിന്നാണ് മനസ്സിലെ മൂന്നാമിടത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുക. ഒരു സംസ്‌കാരത്തെ അറിയാൻ കഴിയുക. ഗൾഫിലുള്ള കുട്ടികൾക്കെങ്കിലും ഈയൊരവസരം നൽകേണ്ടതുണ്ട്. അവർക്ക് നഷ്ടമാകുന്ന കേരളം വീെണ്ടടുക്കണമെങ്കിൽ, അവരിപ്പോൾ ജീവിക്കുന്ന ദേശത്തിന്റെ വേരുകൾ അന്വേഷിക്കാൻ അവസരമുണ്ടാക്കിക്കൊടുക്കണം.
ഗൾഫ് കുടുംബങ്ങൾ വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും അവർ താമസിക്കുന്ന ദേശത്തിന്റെ ചരിത്രമറിയാൻ സഹായിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളാവില്ലവ. കുത്തിൻപുറങ്ങളോ ആളൊഴിഞ്ഞ കോട്ടയോ ആകാം. പഴയ കപ്പലിന്റെ അവശിഷ്ടമോ മുത്ത് വാരലിന്റെ ദൃശ്യങ്ങളോ ആകാം. ശവകുടീരങ്ങളുടെ ആസ്ഥാനമാകാം. അത് കാണുന്നതും ചർച്ച ചെയ്യുന്നതും പോയ്മറഞ്ഞ നാളുകളെ മനസ്സിൽ നെയ്‌തെടുക്കാനുള്ള പരിശീലനമാണ്. ഭാവനയുടെ ചിറകുകളിൽ സഞ്ചാരം നടത്താൻ കുട്ടികൾക്കും മുതിർന്നവർക്കുമതൊരു വേളയായി മാറും. അത്തരം ശ്രമങ്ങൾ സർഗാത്മകതയെ ഉണർത്താനും വളർത്താനുമുള്ള വഴിയായി മാറാതിരിക്കില്ല. 
ഒരു ദേശത്തിന്റെ പ്രകൃതി സമ്പന്നത മനസ്സിലാക്കാനും കൊച്ചുകൊച്ചു യാത്രകൾ അനിവാര്യമാണ്. മരുപ്പറമ്പായാലും മരുപ്പച്ചയായാലും പ്രകൃതിയുടെ ഉള്ളറിയണമെങ്കിൽ മുൻവിധികൾ മാറ്റിവെച്ച് ധ്യാനനിമഗ്നമായ മനസ്സോടെ യാത്ര നടത്തണം. ആർത്തി പൂണ്ട മനസ്സിനോ സുഖസൗകര്യങ്ങൾ മാത്രമന്വേഷിക്കുന്ന ശരീരത്തിനോ ഒരു നാടിന്റെ ഉള്ളറിയാനാവില്ല. ഒരു ചെറുപട്ടണത്തിനോ, കുന്നുമ്പുറത്തിനോ ഈന്തപ്പനത്തോട്ടത്തിനോ പ്രകൃതിയുടെ അത്ഭുതങ്ങൾ നിരീക്ഷിക്കാൻ അവസരം നൽകുന്നുണ്ട്. മണൽപരപ്പുകളിലെ കാറ്റിന്റെ വികൃതിയാൽ വരയ്ക്കപ്പെടുന്ന മണൽചിത്രങ്ങൾ പ്രകൃതിയിലെ അദൃശ്യ കരങ്ങളെക്കുറിച്ചുള്ള ആലോചനയ്ക്കുള്ള നിമിത്തമായിത്തീരുന്നു. ഒരു ദേശത്തിന്റെ പൊരുളറിയാതെ, സംസ്‌കാരത്തിന്റെ സവിശേഷതകളറിയാതെ, മാളുകളിലും കോർണിഷിലും മാത്രം ചുറ്റിക്കറങ്ങുന്ന ഗൾഫ് മലയാളിക്ക് പലതും നഷ്ടമാവുന്നുണ്ട്.
ഗൾഫ് മലയാളികളിൽ പലരുടേയും യാത്ര ഭക്ഷണം കഴിക്കാനുള്ളതാണെന്ന് തോന്നിയിട്ടുണ്ട്. യാത്രയുടെ ഒരുക്കങ്ങളിൽ ആദ്യാവസാനം, അജണ്ടയിലെ പ്രധാന ഇനം ഭക്ഷണമൊരുക്കലും കഴിക്കലുമാണ്. മിതഭക്ഷണത്തോടെയുള്ള യാത്രയാണഭികാമ്യം. യാത്രക്കിടയിലെ ആകാശം തുളക്കുന്ന ഭാഷണം നിർത്തണം. ഒരു നാടിന്റെ തുടിപ്പുകളറിയാൻ മറ്റു വർത്തമാനങ്ങൾ ഒഴിവാക്കണം. അകത്തെ വർത്തമാനത്തെ ഉണർത്തിയാൽ മാത്രമേ ഒരു സ്ഥലത്തിന്റെ മർമമറിയാനാവൂ. ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലം സന്ദർശിക്കുന്നത് പാട്ടുപാടാനോ 'ദംഷലാദ്' കളിക്കാനോ ആവരുത്. മദ്യപിക്കാനോ നൃത്തമാടാനോ അല്ല. ഭക്ഷണാവശിഷ്ടങ്ങൾ ആളൊഴിഞ്ഞ ഒരു കുന്നിൻചെരുവിൽ പോലും നിക്ഷേപിച്ച് മടങ്ങാനുമല്ല. ഗൾഫ് മലയാളികൾക്ക് യാത്രകൾ നടത്താൻ കാര്യമായ ഒരു പരിശീലനം വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 
മൂന്നോ നാലോ അവധിനാളുകൾ ഒന്നിച്ചുവരുമ്പോൾ, ഗൾഫിലവർ താമസിക്കുന്ന ദേശത്തോട് ചേർന്നുള്ള മറ്റൊരു രാജ്യം സന്ദർശിക്കാവുന്നതാണ്. മകൾ യാരിയും ഭർത്താവ് സജിത്തും ദുബായിൽനിന്ന് യാത്രയ്ക്ക് തെരഞ്ഞെടുത്തത് തുർക്കിയായിരുന്നു. ഞങ്ങളോടൊപ്പം അഞ്ച് വയസ്സാകും മുമ്പെ ദൽഹിയും ആഗ്രയും കാണാൻ വന്ന യാരിയുടെ മനസ്സിൽ ഒരു ദേശത്തിന്റെ ചരിത്രവും സംസ്‌കാരവും കുടിയേറിയതുകൊണ്ടു കൂടിയാവണം അവൾ തുർക്കി സന്ദർശനം തെരഞ്ഞെടുത്തത്. ഗൾഫ് നാടുകളിൽ പലയിടങ്ങളിലും കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ആർക്കും ആരെങ്കിലുമുണ്ടാവും. ഉള്ള സൗകര്യങ്ങളുപയോഗിച്ച് ഇവർക്കൊപ്പം താമസിച്ച് തൊട്ടടുത്തുള്ള നാടുകൾ സന്ദർശിക്കാൻ കിട്ടുന്ന അവസരങ്ങളും ഉപയോഗിക്കാവുന്നതാണ്. ഒരേ ഈണത്തിലും താളത്തിലും വേവലാതികളിലും ധിറുതികളിലും കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന ഗൾഫ് ജീവിതത്തിൽ അപൂർവങ്ങളായ നിമിഷങ്ങൾ ഉണ്ടാക്കിത്തീർക്കുവാൻ ഇത്തരം കൊടുക്കലും വാങ്ങലും സഹായിക്കും. സിനിമാതാരങ്ങളുടെ ഗോഷ്ടികൾ കാണാൻ ചെലവഴിക്കുന്ന പണം ഇത്തരം യാത്രകൾക്ക് മുടക്കിയാൽ അതിൽ പ്രയോജനമേറെയുണ്ടാവും.
എവിടെ പോകുന്നുവെന്നതിനേക്കാൾ പ്രധാനം എന്തിന് പോകുന്നുവെന്നതാണ്. പോകുന്ന സ്ഥലത്തിന്റെ പ്രാധാന്യം കാണുന്നവരുടെ കാഴ്ചയിൽ കൂടിയാണ്. സുഹൃത്തിന്റെ അനുജൻ പി.എൻ ജാഫറിനോടൊപ്പമാണ് യു.എ.ഇയിലെ ഹട്ട ചുടുവെള്ള ഉറവ കാണാൻ പോയത്. മലമടക്കുകളിലൂടെയുള്ള ആ യാത്ര തന്നെ ഒരു മനോഹരമായ കാഴ്ചയായിരുന്നു. ഖത്തറിലെ ആദ്യസന്ദർശനത്തിൽ എനിക്കൊപ്പം യാത്ര ചെയ്യാൻ എന്നെ ക്ഷണിച്ച എം.ഇ.എസ് സ്‌കൂൾ അധികൃതർ ഒരുക്കിയത് അവിടെ അധ്യാപകനായ ലുഖ്മാനെയായിരുന്നു. വഴിക്കുവെച്ച് ലുഖ്മാൻ ചോദിച്ചു: 'സാറിന് ഇവിടെ ആളൊഴിഞ്ഞുപോയ ഒരു സ്ഥലം കാണണോ? അതാണ് കാണേണ്ടത് എന്ന് ഞാൻ പറഞ്ഞു. ഹൈവേയുടെ ഓരം ചാരി മണൽക്കട്ടകൾ ചവിട്ടിയിറങ്ങി മണ്ണിലും മുളയിലും പടുത്ത കൊച്ചുവീടുകളുടെയടുത്തെത്തി ഞങ്ങൾ. വലിയ ഈച്ചകളായിരുന്നു അവിടത്തെ പുതിയ കുടിയേറ്റക്കാർ. ഈച്ചകളുടെ സംഘഗാനം ദോഹ യൂനിവേഴ്‌സിറ്റിയിലേക്കുള്ള ആ യാത്രയിലുടനീളമുായിരുന്നു. ഫൈസൽബാവ, ബഷീർ മേച്ചേരി, ഷാജഹാൻ മാടമ്പാട്ട് എന്നിവർക്കൊപ്പമാണ് റാസൽഖൈമയിൽനിന്നകന്ന ആളൊഴിഞ്ഞ ഒരു മലയടിവാരം കാണാൻ പോയത്. 
ബഷീർ പറഞ്ഞു: 'ഷേബാ രാജകുമാരിയുടെ കൊട്ടാരം നിലനിന്ന സ്ഥലമെന്നാ ആളുകളുടെ വിശ്വാസം'. കണ്ടതല്ല, കാണലിനുവേണ്ടിയുള്ള യാത്ര തന്നെയായിരുന്നു വിലപ്പെട്ട അറിവ്. അത് വരാനിരിക്കുന്ന ഒരു വർഷത്തേക്കെങ്കിലുമുള്ള ഊർജശേഖരണമായി മാറും. 
കുട്ടികൾക്കത് അനുഭവ പഠനമാവും. ഔപചാരിക പഠനത്തിനുള്ള പ്രോത്സാഹനവും പ്രേരണയുമായി മാറും. ഒരേ താളത്തിൽ ഭക്ഷണമുണ്ടാക്കലും ശുചീകരണവും അലക്കലുമായി കഴിയുന്ന കുടുംബിനികൾക്ക് ആഹ്ലാദാശ്വാസം നൽകുന്ന അനുഭവമായി മാറാതിരിക്കയുമില്ല.
വളരെ ലാഘവത്തോടെ നിങ്ങൾ പെണ്ണെഴുത്തുകൾ വായിച്ച് തീർക്കാറുണ്ടോ? വായനക്കിടയിൽ എപ്പോഴെങ്കിലും ആ എഴുത്തുകളുടെ ജനന പ്രക്രിയയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവ ജനിക്കുന്നത് ചിലപ്പോൾ അടുക്കളപ്പുറത്തവൾ തകൃതിയിൽ ജോലി ചെയ്തു തീർക്കുമ്പോഴാവാം. ചിലപ്പോളവൾ, തുണി അയയിൽ ഇടുന്ന തിരക്കിലാവാം.
മറ്റു ചിലപ്പോളവൾ ഊൺ മേശയിൽ വിഭവങ്ങൾ അലങ്കരിക്കുകയാവും. 
ആശയങ്ങൾ മുഴുവൻ ഒരു പേപ്പറിൽ കുറിക്കണമെന്നാഗ്രഹിക്കും.
തിരക്കുകൾക്കും പകർത്തിയെഴുത്തുകൾക്കുമിടയിൽ ആശയങ്ങൾ ചോർന്നു  പോകും. വളരെ വേദനയോടെ ഓർത്തെടുക്കാൻ ശ്രമിച്ച് പരാജയപ്പെടും.
ചിന്തകളിൽ തെളിഞ്ഞ് വന്നതത്രയും പദ സമ്പത്തില്ലാതെ ദരിദ്രമാകും. എങ്കിലും അവൾ എഴുതും. പ്രതീക്ഷയോടെ തന്നെ. അവൾക്കറിയാം ജനിച്ച ആശയങ്ങൾ ഒന്നും തന്നെ തള്ളിക്കളയേണ്ടവയല്ല.
എഴുത്ത് ചിലപ്പോൾ അവളുടെ തന്നെ ജീവിതമാകാം. അല്ലെങ്കിൽ,
ദൃക്‌സാക്ഷിയാക്കപ്പെട്ട പല ജീവിതങ്ങളുടെ നേർക്കാഴ്ചകളാകും.
കുഞ്ഞുന്നാൾ മുതൽ എഴുതിത്തുടങ്ങുന്ന പെൺകുട്ടികളുണ്ട്. അവരുടെ ലോകവും കാഴ്ചപ്പാടുകളും കൗതകത്തോടെ പകർത്തുന്നവർ. അവയെല്ലം നിസ്സാരമായി തള്ളികക്കളയുന്നതിലും വലിയൊരു ചതി വേറെയില്ല എന്നു തന്നെ പറയാം. 
അനുഭവങ്ങളിൽ നിന്ന് ചിലത് പറയാം. 
ബാല്യത്തിലെ എഴുത്തുകളെ പരിഹാസത്തോടെ വായിച്ച ചില മനുഷ്യരെ ഇന്നുമോർക്കുന്നു. സഹിക്കാൻ കഴിയാത്ത വേദനയോടെ എഴുത്തുകൾ ചീന്തി വലിച്ചെറിഞ്ഞ കാലം. അതേ സ്ഥാനത്ത് പ്രോത്സാഹനത്താലോ സ്‌നേഹ സമ്മാനം കൊണ്ടോ കൈപിടിച്ചുയർത്താൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ ജീവിതത്തിൽനിന്ന് ഇത്രയേറെ വർഷങ്ങൾ പാഴായിപ്പോകുമായിരുന്നില്ല.
ഇന്ന്, കുഞ്ഞെഴുത്തുകൾ കാണുമ്പോൾ വലിയൊരു വായനക്കാരിയായി അവരെ സന്തോഷിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞ് പെണ്ണെഴുത്തുകൾ. ഈ കെട്ടകാലത്ത് ആയോധനകല പോലെ  വിലപ്പെട്ട ഒന്നാണ് എഴുത്തെന്നും അവളെ ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അക്ഷരങ്ങൾ കൊണ്ടും പേന കൊണ്ടും പൊരുതുന്ന നിലയിൽ പെണ്ണുയർന്നാൽ സമൂഹത്തിന്റെ പല കാഴ്ചപ്പാടുകളോടും പടവെട്ടാൻ അവൾക്കാകും. തീക്ഷ്ണമായ എഴുത്തുകൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവർ തന്നെയായിരിക്കും യഥാർത്ഥ വായനക്കാർ. അല്ലാത്തവരെ വായനക്കാരനെന്നോ വായനാസ്വാദകനെന്നോ വിളിക്കുന്നത് വിരോധാഭാസമാണ്.
നമുക്കു ചുറ്റിലുമുള്ള ഇന്ത്യയെ എടുക്കാം. പെണ്ണ് ചൂഷണം ചെയ്യപ്പെടാത്ത ഒരു മേഖല പോലും അവശേഷിക്കുന്നില്ല എന്നത് ദുഃഖമല്ലാതെ മറ്റെന്താണ് സമ്മാനിക്കുക. അനുഭവിച്ച മാനസിക സംഘർഷങ്ങളെ എഴുതി ഫലിപ്പിച്ച മഹിളാ രത്‌നങ്ങളെ സ്മരിക്കാം. അടിച്ചമർത്തപ്പെട്ട വികാരങ്ങൾക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു എഴുത്തുകാരിയെ മലായാളി ഓർക്കാതിരിക്കുന്നതെങ്ങനെയാണ്. ഒരു പുരുഷൻ ഇന്നോളവും കാണിക്കാത്ത ധൈര്യവും തന്റേടവും തന്റെ എഴുത്തിലൂടെ തെളിയിച്ച ശക്തയായ സ്ത്രീ-കമല സുരയ്യ. അവരുടെ എഴുത്തുകൾ. അവർ വെട്ടിത്തെളിച്ച വഴിയെ അനേകം പേർ പിന്നെയും ഏറെ ദൂരം നടന്നു നടന്നുകൊണ്ടേയിരിക്കുന്നു.
അതിജീവനത്തിന്റെ ശേഷി വീണ്ടെടുക്കുക. ചൂഷണങ്ങളുടേതായ ലോകത്തെ തിരിച്ച് അടയാളപ്പെടുത്താനുള്ള ചിഹ്‌നങ്ങൾ തേടുക.
ഓൺലൈൻ ജീവിതത്തിന്റെ പേജുകളിലേക്ക് യഥാർത്ഥ ജീവിതത്തിന്റെ വേദനകളെ പകർത്തിയെഴുതുന്ന സൈബർ എഴുത്തുകാരികളും ഉദയം കൊള്ളുന്നു. അവർ ധീരരായ് നടന്നുകയറട്ടെ. ലക്ഷ്യങ്ങൾ പലതാണ്. കാരണം എഴുത്തിന്റെ ലോകം അവളുടേത് കൂടിയാണ്.
അവൾ അവളെ കുറിച്ച് അവൾക്ക് വേണ്ടിയെഴുതുന്നതിലും തീവ്രമാകില്ല ആണെഴുത്തുകൾ എന്നതാണ് സത്യം. പെണ്ണിന്റെ പേനയെ പേടിക്കുന്ന കാലഘട്ടം വരാനിരിക്കുന്നുണ്ട്. തുറന്നെഴുത്തുകൾ കൊണ്ട് ഞെട്ടിച്ച വനിതകൾ എത്രയാണ്.
അനുഭവിച്ച വേദനകളെ വൈകിയെഴുതുമ്പോൾ അവളെ പുഛിക്കുന്ന സമൂഹത്തെ അവഗണിക്കാം. അവൾ എഴുതട്ടെ. എഴുത്തുകൾ കൊണ്ട് മാത്രം അവൾക്ക് കയറാൻ പടവുകളുണ്ട്. ഉണക്കാൻ മുറിവകളുണ്ട്.
പൊരുതാൻ ശത്രുപക്ഷമുണ്ട്. ഈ കാലത്തോട് പടവെട്ടാൻ പേനയോളം പോന്നൊരു ആയുധവുമില്ല, എഴുത്തോളം പോന്നൊരു യുദ്ധവുമില്ല..
 

Latest News