അടുക്കളയില്‍ പ്രാണികള്‍, അബുദാബിയില്‍ ഹോട്ടല്‍ അടപ്പിച്ചു

അബുദാബി- അല്‍ റാഹ ബീച്ചിലെ ലെപേഡ്‌സ് ഓഫ് ലണ്ടന്‍ റെസ്റ്റോറന്റ് ഭക്ഷ്യസുരക്ഷാ വിഭാഗം താല്‍ക്കാലികമായി അടപ്പിച്ചു. അടുക്കളയില്‍ പ്രാണികളെ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന പരിശോധനകളില്‍ തുടര്‍ച്ചയായി ഈ സ്ഥാപനം നിയമലംഘനം നടത്തിയതിനാലാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ചില ചേരുവകള്‍ കാലാവധി കഴിഞ്ഞതാണെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
മൂന്നു തവണ റെസ്‌റ്റോറന്റിന് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തെറ്റുകള്‍ തിരുത്തുന്നതില്‍ വീഴ്ച വന്നതിനാലാണ് താല്‍ക്കാലികമായി അടപ്പിക്കുന്നതെന്നും വീണ്ടും പരിശോധിച്ച ശേഷം ലൈസന്‍സ് നല്‍കുമെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി വക്താവ് താമര്‍ റശീദ് അല്‍ ഖാസിമി പറഞ്ഞു.

 

Latest News