കുവൈത്ത് ദന്തിസ്റ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ അന്താരാഷ്ട്ര കമ്പനി

സിറ്റി- ദന്തിസ്റ്റ്, നഴ്‌സ്, അസിസ്റ്റന്റ് തുടങ്ങിയ മെഡിക്കല്‍ ജോലികള്‍ ചെയ്യുന്നവരുടെ  സര്‍ട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അന്താരാഷ്ട്ര കമ്പനിയെ ചുമതലപ്പെടുത്തി. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധുത ഉറപ്പുവരുത്താന്‍ ഈ കമ്പനിയുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി. ഡാറ്റചെക്ക് ഐ.എസ്.വിഎസ്.സി എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

നഴ്‌സുമാരും ദന്തിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കമ്പനി വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 30 നകം അപേക്ഷിക്കണം. പരിശോധന റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 30 നകം കമ്പനി അറിയിക്കും. ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് മന്ത്രാലയം മറ്റൊരു കമ്പനിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.

 

Latest News