Sorry, you need to enable JavaScript to visit this website.

നിസ്സാര അപകടങ്ങള്‍ക്ക് ട്രാഫിക് പിഴ ഇളവില്ലെന്ന് ദുബായ് പോലീസ്

ദുബായ്- സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ട്രാഫിക് പിഴ ഇളവുകളില്‍ ചെറിയ അപകടങ്ങള്‍ ഉള്‍പ്പെടില്ലെന്ന് ദുബായ് പോലീസ്. പൊതുജനങ്ങള്‍ക്ക് പരുക്കേല്‍ക്കാത്ത നിസ്സാര വാഹനാപകടങ്ങള്‍ ഉണ്ടാക്കിയവര്‍ മുഴുവന്‍ ട്രാഫിക്ക് പിഴയും അടക്കണം. ട്രാഫിക്ക് പിഴ ഇളവിന്റെ പരിധിയില്‍ ഇത്തരം നിസ്സാര അപകടങ്ങള്‍ വരില്ലെന്ന് ദുബായ് െേപാലീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്രാഫിക്ക് പിഴയില്‍ ദുബായ് െേപാലീസ് ഇളവ് പ്രഖ്യാപിച്ചത്.

50 ശതമാനമാണ് ട്രാഫിക്ക് പിഴയില്‍ ഇളവ് അനുവദിച്ചത്. ഡ്രൈവറുടെ വാഹനമോടിക്കുന്നതിലെ മികവും പിഴയുടെ കാലപരിധിയും കണക്കാക്കിയാണ് പിഴയിളവ് പ്രഖ്യാപിച്ചത്. ഒരു വര്‍ഷം പിഴകൂടാതെ വാഹനമോടിക്കുന്നവര്‍ക്ക് 100 ശതമാനം പിഴയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പിഴമൂലം വാഹന ലൈസന്‍സ് പുതുക്കാത്തവര്‍ക്ക് ആര്‍.ടി.എയുമായി സഹകരിച്ച് ലൈസന്‍സ് പുതുക്കാനുള്ള അവസരവും ദുബായ് പോലീസ് ഒരുക്കിയിട്ടുണ്ട്.

 

Latest News