Sorry, you need to enable JavaScript to visit this website.

ഭാര്യക്ക് നൽകിയ വാഗ്ദാനം നിറവേറ്റി അൾജീരിയൻ തീർഥാടകൻ

അൾജീരിയൻ തീർഥാടകനായ സീദി സൈദും ഭാര്യയും  വിശുദ്ധ ഹറമിൽ 

 മക്ക - നാലര ദശകത്തിലധികം മുമ്പ് വിവാഹ സമയത്ത് ഭാര്യക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് അൾജീരിയൻ തീർഥാടകൻ സീദി സായിദ്. ഹജ് കർമം നിർവഹിക്കുന്നതിന് മക്കയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് 46 വർഷം മുമ്പ് വിവാഹത്തിനിടെ സീദി സായിദ് ഭാര്യയോട് വാഗ്ദാനം ചെയ്തിരുന്നു. ദാമ്പത്യ ജീവിതത്തിനിടെ ഭാര്യക്ക് ആദ്യമായി നൽകിയ ഉറപ്പായിരുന്നു ഇത്. ഈ വാഗ്ദാനം ഇപ്പോഴാണ് നിറവേറ്റുന്നതിന് കഴിഞ്ഞതെന്ന് സർക്കാർ ഉദ്യോഗസ്ഥനായ സീദി സായിദ് പറഞ്ഞു. 75 കാരനായ ഇദ്ദേഹം 12 മക്കളുടെ പിതാവാണ്. ഇക്കൂട്ടത്തിൽ അഞ്ചു മക്കൾ ഇഹലോകവാസം വെടിഞ്ഞു. 
ഇത്തരമൊരു ദിവസത്തിനു വേണ്ടി വർഷങ്ങളായി പണം സ്വരുക്കൂട്ടിവരികയായിരുന്നു. വിശുദ്ധ കഅ്ബാലയം കാണുന്നതിനുള്ള അടങ്ങാത്ത മോഹത്തോടെയാണ് ഭാര്യ കഴിഞ്ഞിരുന്നത്. ദീർഘകാലത്തെ സമ്പാദ്യത്തിലൂടെ ഭാര്യക്ക് നൽകിയ വാഗ്ദാനം തനിക്ക് പാലിക്കുന്നതിന് സാധിച്ചു. വിശുദ്ധ കഅ്ബാലയം കാണാൻ കഴിഞ്ഞതിലും ഭാര്യക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിലുമുള്ള ആഹ്ലാദം വിവരണാതീതമാണ്. ഹജ് നിർവഹിക്കാൻ കഴിയണമെന്ന അടങ്ങാത്ത മോഹത്തോടെയാണ് ഭാര്യ ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. ഭാര്യയുടെ സ്വപ്‌നം സാക്ഷാൽക്കരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും സീദി സൈദ് പറഞ്ഞു. 

 

 

Latest News