Sorry, you need to enable JavaScript to visit this website.

നിർമ്മാതാവായി ഗിന്നസ് പക്രു

സിനിമാ മേഖലയിൽ പുതിയ ചുവടു വെപ്പുമായി നടൻ ഗിന്നസ് പക്രു. ഫാൻസി ഡ്രസ് എന്ന ചിത്രം നിർമ്മിച്ചാണ് ഗിന്നസ് പക്രു ചലച്ചിത്ര നിർമാണ രംഗത്തേക്ക് എത്തിയിരിക്കുന്നത്. 2013 ൽ കുറ്റിയും കോലും എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള പക്രു സിനിമാ ജീതിതത്തിൽ പുതിയൊരു കാൽവെയ്പ് കൂടി നടത്തുകയാണ്. ഫാൻസി ഡ്രസ് എന്ന സിനിമയിൽ അഭിനയിക്കുകയും അതിന്റെ നിർമാതാവ് ആവനും ഭാഗ്യം ലഭിച്ചു. വിമർശനങ്ങളും നല്ല അഭിപ്രായങ്ങളും ചിത്രത്തിന് കിട്ടുന്നുണ്ടെന്ന് ഗിന്നസ് പക്രു പറഞ്ഞു. ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് നേരത്തെ ലഭിച്ചിരുന്നു. ഇപ്പോൾ ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവ് എന്ന റെക്കോർഡും ഗിന്നസ് പക്രുവിന് ലഭിച്ചിരിക്കുകയാണ്. ബെസ്റ്റ് ഓഫ് ഇന്ത്യയുടെ റെക്കോർഡ് ആണ് ഇപ്പോൾ പക്രുവിന് ലഭിച്ചത്. 
ഫാൻസി ഡ്രസിൽ ബെൻ കുട്ടൻ എന്ന കഥാപാത്രമാണ് പക്രു അഭിനയിച്ചത്. 
പക്രുവിന്റെ സൈക്കിൾ ചവിട്ടുന്നതിന്റെ ശിൽപം കഴിഞ്ഞ ദിവസം അനാവരണം ചെയ്തു. ശിൽപി ഡാവിഞ്ചി സുരേഷാണ് ശിൽപത്തിന് രൂപം നൽകിയത്. 

 

Latest News