Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രസരിപ്പോടെ അമ്പിളി

നടനും സംവിധായകനുമായ സൗബിൻ ഷാഹീറിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാവുകയാണ് ഏറ്റവും പുതിയ ചിത്രം അമ്പിളി. കുട്ടികളുടെ മനസ്സും നന്മയും എപ്പോഴും പ്രസരിപ്പുമുള്ള യുവാവാണ് അമ്പിളി. അവന്റെ കൂട്ടുകാരെല്ലാം കുട്ടികളാണ്. അമ്പിളിയുടെ ഓർമകളിലും സ്വപ്‌നത്തിലും അവന് ഏറ്റവും പ്രിയം തന്റെ കുട്ടിക്കാലമാണ്. ഇപ്പോഴും എല്ലാവർക്കും പോസിറ്റീവ് എനർജി മാത്രം നൽകുന്നവനാണ് അമ്പിളി. 
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 'ഞാൻ ജാക്‌സണല്ലെടാ, ന്യൂട്ടണനല്ലടാ...' എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
അമ്പിളിയുടെ ഏറ്റവും വലിയ സുഹൃത്തുക്കളാണ് ബോബിയും ടീനയും. നാഷണൽ റോഡ് സൈക്കിളിംഗ് ടൈറ്റിൽ വിന്നറാണ് ബോബി. അടുത്ത ലക്ഷ്യമെന്താണെന്ന് ചോദിച്ചാൽ ബോബിയുടെ ഉത്തരമിതായിരിക്കും; 'ഒരു ലക്ഷ്യത്തിലേക്കല്ല, ആരോഗ്യമുള്ളിടത്തോളം സൈക്കിളിംഗ് ചെയ്യുക. സൈക്കിളിംഗിന്റെ സാധ്യതകളെക്കുറിച്ച് കൂടുതൽ പേരെ ബോധവൽക്കരിക്കുക.' 
കുട്ടിക്കാലത്തേ നീനയുമായി വലിയ അടുപ്പമായിരുന്നു അമ്പിളിക്ക്. ആ ബന്ധം പ്രണയത്തിലേക്ക് വളർന്നപ്പോൾ അമ്പിളി തന്റെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ടീനക്കുണ്ടായി. അമ്പിളിക്ക് ഒരു മാർഗദർശിയായും അവനെ നിയന്ത്രിക്കാനും മറ്റുള്ളവരുടെ കപടത അവനെ ബോധിപ്പിക്കാനും എന്നും ടീന കൂടെയുണ്ടായിരുന്നു. 
അമ്പിളിയുടെ വേഷം ഗംഭീരമാക്കിയിരിക്കുകയാണ് സൗബിൻ ഷാഹീർ. നടി നസ്‌റിയ നസീമിന്റെ സഹോദരൻ നവീൻ നസീം ബോബിയായും താൻവി റാം ടീനയായും എത്തുന്നു. ജാഫർ ഇടുക്കി, വെട്ടുക്കിളി പ്രകാശ്, സൂരജ്, മുഹമ്മദ്, പ്രേമൻ ഇരിങ്ങാലക്കുട, നീനാക്കുറുപ്പ്, ശ്രീലത നമ്പൂതിരി, റാബിയാ ബീഗം തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ഇ ഫോർ എന്റർടെയ്ൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ നിർമിക്കുന്ന അമ്പിളിയുടെ ഛായാഗ്രഹണം ശരൺ വേലായുധൻ. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, മധുവന്തി എന്നിവരാണ് ഗായകർ. 

 

Latest News