യു പിയിൽ സർക്കാർ അഭിഭാഷക വെടിയേറ്റ് മരിച്ചു

ലക്‌നൗ- ഉത്തർ പ്രദേശിൽ സർക്കാർ അഭിഭാഷക വെടിയേറ്റ് മരിച്ചു. ആഗ്ര സ്വദേശിനിയായ നൂതന്‍ യാദവ് (35) ആണ് താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. ഇവര്‍ താമസിച്ചുവന്ന എറ്റയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് സംഭവം നടന്നത്. അവിവാഹിതയായ നൂതന്‍ യാദവ് ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നതെന്ന് എറ്റ ജില്ലാ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു. ഇവരുടെ ശരീരത്തിൽ നിന്നും അഞ്ചു വെടിയുണ്ടകളാണ് പോലീസ് കണ്ടെടുത്തത്. നൂതന്‍ യാദവിന്റെ ഗ്രാമത്തില്‍ നിന്നുള്ള ഏതാനും ചിലര്‍ ഇവരുടെ വീട്ടില്‍ വന്നു താമസിക്കാറുണ്ടായിരുന്നു. ഇവരിലേക്കാണ് പോലീസ് അന്വേഷണം നീളുന്നത്. 

Latest News