മുന്‍ വിദേശകാര്യ മന്തി സുഷമ സ്വരാജ് അന്തരിച്ചു

ന്യൂദല്‍ഹി- ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ വിദേശ കാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദല്‍ഹി എയിംസിലാണ് മരണം.
ബി.ജെ.പിയുടെ വനിതാ മുഖങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നേതാവായ സുഷമാ സ്വരാജ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ഒന്നാം മോഡി മന്ത്രിസഭയില്‍ കഴിവു തെളിയിച്ച മന്ത്രിയായിരുന്നു അവര്‍.

കശ്മീര്‍ നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു സുഷമയുടെ അവസാനത്തെ ട്വീറ്റ്. ജീവിതകാലം മുഴുവന്‍ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

 

Latest News