ദുബായ്- ബലി പെരുന്നാള്‍ ദിനങ്ങളില്‍ വാഹനമുടമകള്‍ക്ക് ദുബായിലുടനീളം സൗജന്യ പാര്‍ക്കിംഗ്. ഇപ്പോള്‍ പാര്‍ക്കിംഗിന് പണം നല്‍കേണ്ട സ്ഥലങ്ങളിലെല്ലാം പാര്‍ക്കിംഗ് സൗജന്യമായിരിക്കും. പാര്‍ക്കിംഗ് സോണുകള്‍ക്കും ബഹുനില പാര്‍ക്കിംഗ് ടെര്‍മിനലുകള്‍ക്കും ഇത് ബാധകമായിരിക്കും.
ഓഗസ്റ്റ് 10 മുതല്‍ 13 വരെയാണ് സൗജന്യ പാര്‍ക്കിംഗ് ലഭിക്കുക. വെള്ളിയാഴ്ച പാര്‍ക്കിംഗ് സൗജന്യമായാതിനാല്‍ ഫലത്തില്‍ അഞ്ചു ദിവസം സൗജന്യ പാര്‍ക്കിംഗ് ലഭിക്കും.
ദുബായ് മെട്രോ, ബസ്, ഫെറി, ട്രാം എന്നിവിടങ്ങളിലും ചൊവ്വാഴ്ച സൗജന്യ പാര്‍ക്കിംഗ് ലഭ്യമാകുമെന്ന് ആര്‍.ടി.എ അറിയിച്ചു.