കശ്മീരില്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. റെയില്‍, റോഡ്, ഫുഡ് പാര്‍ക്ക് തുടങ്ങിയ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സ്ഥിതി ഗതികള്‍ മെച്ചപ്പെടുന്നതോടെ കേന്ദ്ര ഭരണം ഒഴിവാക്കി സംസ്ഥാനമായി തുടരാന്‍ അനുവദിക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് കശ്മീര്‍ ജനത വിശ്വസാത്തിലെടുത്തുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിലയിരുത്തുന്നു.

കേന്ദ്രത്തി സ്ഥിതിഗതികള്‍ സാധാരാണ നിലയിലാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി. പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമുള്ള താഴ്‌വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഡോവല്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം കശ്മീരികള്‍ വ്യാപകമായി സ്വാഗതം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്നും ജമ്മു കശ്മീരില്‍ തികഞ്ഞ സമാധാനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എവിടേയും പ്രതിഷേധവും സമരവും ഇല്ലെന്നും ജനങ്ങള്‍ അവശ്യ ജോലികളില്‍ വ്യാപൃതരാണെന്നും അജിത് ഡോവല്‍ അറിയിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിച്ച കശ്മീരിലെ പ്രധാന കേന്ദ്രങ്ങളെല്ലാം വലിയ സുരക്ഷാ വലയത്തിലാണ്.

 

Latest News