ദുബായ്- ദുബായ് എക്‌സ്‌പോയുടെ ഒരുക്കങ്ങള്‍ മുന്നോട്ട്. എക്‌സ്‌പോക്കെത്തുന്ന സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എക്‌സ്‌പോക്കു മുന്നോടിയായി രാജ്യാന്തര നിലവാരമുള്ള നാല് ആശുപത്രികള്‍ പൂര്‍ത്തിയാക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഡി.എച്ച്.എയും എക്‌സ്‌പോ 2020 ദുബായിയും കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഒപ്പുവച്ചിരുന്നു.
ആരോഗ്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളെയും സ്മാര്‍ട് സംവിധാനങ്ങള്‍ വഴി ബന്ധിപ്പിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും എക്‌സ്‌പോ 2020 എമര്‍ജന്‍സി സെന്റര്‍ ഉണ്ടാകും. ഇവിടുത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖത്താമിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദര്‍ശനം നടത്തി.
അടുത്തവര്‍ഷം ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെയാണ് എക്‌സ്‌പോ.