അബുദാബിയില്‍ ഇന്ത്യന്‍ സഞ്ചാരികളേറി

അബുദാബി- ഇന്ത്യക്കാരുടെയും ചൈനക്കാരുടെയും പ്രിയപ്പെട്ട നഗരമായി അബുദാബി തുടരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ 31 ശതമാനവും ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 29.8 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യയില്‍നിന്നുള്ളവരാണു മൂന്നാം സ്ഥാനത്ത്. അബുദാബിയിലെത്തുന്ന ലോക സഞ്ചാരികളുടെ എണ്ണത്തില്‍ 6.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇക്കാലയളവില്‍ ധാരാളമായെത്തി. കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം അബുദാബിയിലെ ഹോട്ടലുകളില്‍ 12 ലക്ഷത്തിലധികം പേര്‍ എത്തിയതായി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങളും താരതമ്യേന കുറഞ്ഞ ദൂരവും സുരക്ഷിതത്വവുമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളെന്നു വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു. സുഗമവുമായ വിസാ നടപടിക്രമങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

 

Latest News