നാദാപുരം സ്വദേശി ദുബായില്‍ നിര്യാതനായി

ദുബായ്- വര്‍ക്ക് ഷോപ് ജീവനക്കാരനായ മലയാളി ദുബായില്‍ നിര്യാതനായി. നാദാപുരം നരിപ്പറ്റ പട്ടപ്പറമ്പത്ത് കുമാരന്‍ (60) ആണ് മരിച്ചത്. അല്‍ ഖുസ് ഇന്‍ഡസ്ട്രയില്‍ ഏരിയയിലെ അല്‍ ഖുനീസ് ഓട്ടോ റിപ്പയര്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. റാഷിദിയ ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ സുധ. മകന്‍ സുധിന്‍.

 

Latest News