അബുദാബി- എമിറേറ്റില്‍ കൂടുതല്‍ ടോള്‍ ഗേറ്റുകള്‍ വരുന്നുവെന്ന പ്രചാരണം നിഷേധിച്ച് അബുദാബി ഗതാഗത വകുപ്പ്. അത്തരമൊരു നീക്കമില്ല. അല്‍ ഐന്‍ റോഡ്, അല്‍ ദഫ്റ റോഡ് എന്നിവിടങ്ങളില്‍ ടോള്‍ ഗേറ്റ് വരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തള്ളിയാണ് ഗതാഗത വകുപ്പിന്റെ സ്ഥിരീകരണം. ഈ മേഖലകളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ ടോള്‍ ഗേറ്റ് ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.
നഗരത്തിലേക്ക് പ്രവേശിക്കുന്ന നാല് പാലങ്ങളില്‍ മാത്രമാണ് ഒക്ടോബര്‍ 15 മുതല്‍ ടോള്‍ ഗേറ്റ് പ്രാബല്യത്തില്‍ വരുന്നത്. ഇവിടങ്ങളിലേക്കുള്ള തിരക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഒപ്പം പൊതുഗതാഗത സേവനവും കാര്‍ പൂളിങും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.






