ഹോളിവുഡ് തിരക്കഥകള്‍ തിരുമാനിക്കുന്നത് സി.ഐ.എ; രഹസ്യ രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

വാഷിംഗ്ടണ്‍- അമേരിക്കയില്‍ പുറത്തിറങ്ങിയ 1800 സിനിമകളിലും ടി.വി ഷോകളിലും യു.എസ്. മിലിറ്ററി ഇന്റലിജന്‍സ് ഇടപെട്ടതായി റിപ്പോര്‍ട്ട്. പെന്റഗണിനും സി.ഐ.എക്കും എന്‍.എസ്.എക്കും വേണ്ടിയാണ് യുദ്ധ സിനമികള്‍ ഹോളിവുഡ് പുറത്തിറക്കുന്നതെന്നാണ് രഹസ്യരേഖകള്‍ ലഭ്യമായതോടെ വെളിച്ചത്തുവന്നത്.
ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരം സൈന്യത്തില്‍നിന്നുള്‍പ്പെടെ, ആയിരക്കണക്കിന്  ഇന്റലജിന്‍സ് രേഖകള്‍ സ്വന്തമാക്കി ടോം സെക്കര്‍, മാത്യൂ ആല്‍ഫോര്‍ഡ് എന്നിവര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
ഇരുവരും ചേര്‍ന്നെഴുതിയ നാഷണല്‍ സെക്യൂരിറ്റി സിനിമ എന്ന പുസ്തകം പുറത്തിറങ്ങി.
ഹോളിവുഡില്‍ അമേരിക്കന്‍ സര്‍ക്കാരിന് ഇത്രമാത്രം നിയന്ത്രമണമുണ്ടെന്ന് ഇതാദ്യമായാണ് വെളിച്ചത്തു വരുന്നത്. തിരക്കഥകള്‍ മുതല്‍ സര്‍ക്കാര്‍ സ്വാധീനമുണ്ട്. പെന്റഗണിന് ആവശ്യമുള്ള സിനിമകള്‍ക്കുള്ള തിരക്കഥകളാണ് എഴുതപ്പെട്ടത്. പെന്റഗണിനെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കുന്ന സിനിമകള്‍ വെളിച്ചം കാണിക്കാതിരിക്കാനും സര്‍ക്കാരിന് സാധിച്ചു. ആധുനിക വിനോദ വ്യവസായത്തില്‍ സെന്‍സര്‍ഷിപ്പ് എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നതിലുപരി യു.എസ് ദേശീയ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വേണ്ടി ഹോളിവുഡ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

http://malayalamnewsdaily.com/sites/default/files/2017/07/06/hollywoodone.jpeg
യു.എസ് ചാരസംഘടനയായ സി.ഐ.എയില്‍നിന്നും പെന്റഗണില്‍നിന്നുമായി 4000 പേജ് രേഖകളാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമായത്. സിനിമാ ചരിത്രത്തില്‍ 200 ഓളം സിനിമകള്‍ക്ക് ഹോളിവുഡിന്റെ അഭ്യര്‍ഥന പ്രകാരം പെന്റഗണ്‍ സഹായം ലഭിച്ചിരിക്കാമെന്ന പൊതുധാരണയാണ് ഇതുവഴി തിരുത്തപ്പെട്ടത്.
800 പ്രധാന സിനിമകള്‍ക്കും 1000 ടി.വി പരിപാടികള്‍ക്കും പിന്നില്‍ യു.എസ് സര്‍ക്കാരിന്റെ കരങ്ങളുണ്ടെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്. ജെയിംസ് ബോണ്ട്, ട്രാന്‍സ്‌ഫോര്‍മേഴ്‌സ ഫ്രാഞ്ചൈസ് തുടങ്ങി
ഏറ്റവും പ്രശസ്തമായ സിനിമകളുടെ തിരക്കഥകളില്‍ പോലും യു.എസ്. സര്‍ക്കാരിന്റെ സ്വാധീനമുണ്ടായിരുന്നു.
പട്ടാള പിന്തണയുള്ള ടി.വി പരമ്പരകളിലും പി.ബി.എസ്, ഹിസ്റ്ററി ചാനല്‍, ബി.ബി.സി തുടങ്ങിയവ കാണിച്ച ഡോക്യുമെന്ററികളും സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി സംപ്രേഷണം ചെയ്തതായിരുന്നു. ദേശീയ സുരക്ഷാ സിനിമികള്‍ വ്യക്തമാക്കുന്നതും ഇതു തന്നെയാണ്. ജെയിംസ് ബോണ്ടിന്റെ തണ്ടര്‍ബാളും  ടോം ക്ലാന്‍സിയുടെ പാട്രയറ്റ് ഗെയിംസും തുടങ്ങി ഏറ്റവും പുതിയ മീറ്റ് ദ പാരന്റസ് ആന്റ് സാള്‍ട്ട് വരെയുള്ള ടി.വി ഷോകളില്‍ സി.ഐ.എ സ്വാധീനമുണ്ട്.

Latest News