മസ്‌കത്ത്- അഞ്ചംഗ കുടുംബത്തെ വീട്ടില്‍ കൊലപ്പെടുത്തിയ പ്രതികളെത്തേടി ഒമാന്‍ പോലീസിന്റെ തീവ്രാന്വേഷണം. കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെക്കുറിച്ച തെളിവുകള്‍ ലഭിച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
ബിദ്യ ടൗണിലാണ് മാതാപിതാക്കളും മൂന്ന് ആണ്‍മക്കളുമടങ്ങുന്ന കുടുംബം കൂട്ടക്കൊലക്കിരയായത്. സംഭവം പുറത്തറിയാന്‍ വൈകിയത് പ്രതികളെ പിടികൂടുന്നതിന് തടസ്സമായതായി പോലീസ് പറഞ്ഞു. കൃത്യം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. അപ്പോഴേക്കും ഏഷ്യക്കാരായ കൊലയാളികള്‍ രാജ്യം വിട്ടുകാണുമെന്നാണ് സംശയിക്കുന്നത്.
പ്രതികളെ പിടികൂടാന്‍ രാജ്യാന്തര തലത്തില്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എവിടെയായിരുന്നാലും പിടികൂടും.






