Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെരുന്നാൾ അവധിക്കാലത്തും പ്രവർത്തിക്കുന്ന റിയാദിലെ ജവാസാത്ത്് ഓഫീസുകൾ ഇവയാണ്‌

റിയാദ് - ബലി പെരുന്നാൾ അവധി ദിവസങ്ങളിലും പ്രവർത്തനം തുടരുമെന്ന് റിയാദ് പ്രവിശ്യാ ജവാസാത്ത് ജനറൽ ഡയറക്ടറേറ്റ് ആക്ടിംഗ് മേധാവി കേണൽ മുഹമ്മദ് ബിൻ നായിഫ് അൽഹബാസ് അറിയിച്ചു. അടിയന്തിര ഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് താഴെ പറയുന്ന ശാഖകളെ സമീപിച്ച് സേവനം ഉപയോഗപ്പെടുത്താം. ദുൽഹജ് ഒമ്പത് ശനിയാഴ്ച വരെ ഹയ്യ് അൽറിമാൽ ബ്രാഞ്ചിൽ വൈകു. നാല് മുതൽ രാത്രി ഒമ്പത് മണി വരെ ജവാസാത്ത് ഓഫീസ് പ്രവർത്തിക്കും. ഇതേ ദിവസം വരെ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ജവാസാത്ത് ബ്രാഞ്ചും മേൽ സമയത്ത് തന്നെ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ദുൽഹജ് എട്ട് വെള്ളിയാഴ്ച വൈകു. നാല് മുതൽ ഒമ്പത് മണി വരെ മർകസ് സഹാരി ബ്രാഞ്ചിനെയും ഉപയോക്താക്കൾക്ക് സമീപിക്കാം. അതേസമയം, അവധിക്കാലത്തും റിയാദ് ജവാസാത്തിന്റെ ഓൺലൈൻ സേവനം തടസ്സപ്പെടില്ലെന്ന് കേണൽ മുഹമ്മദ് അൽഹബാസ് വ്യക്തമാക്കി. 

Latest News