തിരുവനന്തപുരം- മദ്യലഹരിയില്‍ അമിത വേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്.
ഐ.പി.സി 184, 188 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ ജാമ്യത്തില്‍ വിട്ടു. നേരത്തെ വഫയുടെയും ശ്രീറാം വെങ്കിട്ടരാമന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം.






