അപകടങ്ങളില്‍പെട്ടവരെ വേഗം തിരിച്ചറിയാന്‍ യു.എ.ഇയില്‍ പുതിയ സംവിധാനം

അബുദാബി- പ്രകൃതി ദുരന്തങ്ങളിലും അപകടത്തിലുംപെട്ട് മരിക്കുന്നവരെ തിരിച്ചറിയാനുള്ള പുതിയ സംവിധാനവുമായി അബുദാബി.  സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങള്‍ ദുരന്ത നിവാരണ സമിതിക്ക് ലഭ്യമാക്കിയാണ് ഇത് സാധ്യമാക്കുന്നത്. എമിറേറ്റ്‌സ് ഐഡിയിലൂടെ യു.എ.ഇയിലെ താമസക്കാരുടെ വിവരങ്ങളും സന്ദര്‍ശകരുടേത് വിമാനത്താവളങ്ങളില്‍ നേത്ര അടയാളത്തിലൂടെ ശേഖരിച്ച വിവരങ്ങളുമാണ് ദുരന്ത നിവാരണ സേന ഉപയോഗിക്കുക.
ദുരന്തത്തില്‍പെട്ടയാളിന്റെ വിവരങ്ങള്‍ ഇവയുമായി ഒത്തുനോക്കുമ്പോള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാകും. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. പരുക്കേറ്റവരെയും മരിച്ചവരെയും എത്രയും വേഗം തിരിച്ചറിയാനും ബന്ധുക്കളെ കണ്ടുപിടിച്ച് ഏല്‍പിക്കാനും സാധിക്കുമെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു.

 

Latest News