തൊഴിലാളികളെ ആക്രമിച്ച്  പണം തട്ടിപ്പറിച്ചവർ അറസ്റ്റിൽ

പശ്ചിമ റിയാദിലെ അൽസുവൈദി ഡിസ്ട്രിക്ടിൽ പെട്രോൾ ബങ്ക് തൊഴിലാളികളെ പിടിച്ചുപറി സംഘാംഗം ആക്രമിക്കുന്നു.

റിയാദ് - പശ്ചിമ റിയാദിലെ അൽസുവൈദി ഡിസ്ട്രിക്ടിൽ പെട്രോൾ ബങ്ക് തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. മൂന്നു സൗദി യുവാക്കളാണ് അറസ്റ്റിലായത്. കൊടുവാൾ ഉപയോഗിച്ച് സംഘം തൊഴിലാളികളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പെട്രോൾ ബങ്കിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയിരുന്നു. ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
സമാന രീതിയിൽ മൂന്നു പിടിച്ചറികൾ സംഘം നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു. 

Latest News