സമൂഹമാധ്യമത്തില്‍ ആളാകാന്‍ റോഡില്‍ ഷോ, ഏഷ്യക്കാരന്‍ കുടുങ്ങി

ദുബായ്- നടുറോഡില്‍ പണം വലിച്ചെറിഞ്ഞ് ഷോ കാണിച്ച  ഏഷ്യക്കാരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാധ്യമത്തില്‍ ഷോ പോസ്റ്റ് ചെയ്തതോടെയാണ് ഇയാള്‍ കുടുങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനാണ് പ്രവൃത്തിയെന്ന് പോലീസ് അറിയിച്ചു.
30 വയസ്സ് പ്രായമുള്ള ഏഷ്യക്കാരന്‍ യു.എ.ഇ ദിര്‍ഹം തെരുവില്‍ എറിയുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാത്. സൈബര്‍ െ്രെകം ഡിപാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തില്‍ പ്രശസ്തനാവുന്നതിനും കൂടുതല്‍ ഫോളോവേഴ്‌സിനെ നേടുന്നതിനുമാണ് ഇങ്ങനെ ചെയ്തതെന്നും ഏഷ്യക്കാരന്‍ പോലീസിനോട് പറഞ്ഞു.
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ രാജ്യത്തിന്റെ സംസ്‌കാരവും നിയമങ്ങളും പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

 

Latest News