അവധിക്കാലം തായ്‌ലന്‍ഡില്‍; പ്രഥ്വിരാജിന്റെ ഫോട്ടോ വൈറലായി

നടനും സംവിധായകനുമായ പൃഥ്വിരാജ് തായ്‌ലന്‍ഡില്‍ അവധിക്കാലം ചെലവഴിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച ഭാര്യ സുപ്രിയക്കൊപ്പം പൃഥ്വി തായ്‌ലാന്‍ഡില്‍ ആയിരുന്നു. ഇവിടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് കടലില്‍ കുളിക്കുന്ന ചിത്രമാണ്  പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്.
ഒന്ന് റീഫ്രഷ് ആയതിന് ശേഷം വീണ്ടും ജോലിയിലേക്ക് മടങ്ങി പോകുകയാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പൃഥ്വി തായ്‌ലാന്‍ഡില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചത്.
ഈ ചിത്രത്തിന്റെ കടപ്പാട് ഭാര്യക്കല്ലേ എന്ന ചോദ്യമാണ് കമന്റ് ബോക്‌സില്‍ സുപ്രിയ ഉന്നയിച്ചിരിക്കുന്നത്. സുപ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട ചിത്രവും വൈറലായിരുന്നു.  നായകനായി തിളങ്ങി നിന്ന പൃഥ്വിരാജ്  ഈ വര്‍ഷമാണ് സംവിധാനത്തിലേക്ക് ചുവടുവെച്ചത്. സംവിധാനം ചെയ്ത കന്നിച്ചിത്രം മലയാള സിനിമയിലെ റെക്കോര്‍ഡുകള്‍ തിരുത്തി ക്കുറിക്കുകയും ചെയ്തു.

 

Latest News