Sorry, you need to enable JavaScript to visit this website.

ദുബായ് ബസപകടം: ഡ്രൈവര്‍ക്ക് ജാമ്യം

ദുബായ്- മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി െ്രെഡവര്‍ക്ക് ജാമ്യം.  ജൂലൈ ആറിന് ദുബായ് റാഷിദിയ്യയിലായിരുന്നു അപകടം. സെപ്റ്റംബര്‍ 19ന് കേസിലെ വിചാരണ ആരംഭിക്കുംവരെയാണ്  ഡ്രൈവര്‍ സഈദ് ബലൂഷിക്ക് ജാമ്യം നല്‍കിയത്.  
ദുബായിലെ സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, തിരുവനന്തപുരം സ്വദേശി ഒമാനില്‍ അക്കൗണ്ടന്റ് ആയ ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍, തലശ്ശേരി സ്വദേശികളായ ഉമ്മര്‍ (65) ചോനോകടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ (25), തൃശൂര്‍ സ്വദേശി കിരണ്‍ ജോണ്‍, കോട്ടയം പാമ്പാടി, സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതിയ പുരയില്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.  
ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള പിഴയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് കോടതി ഏഴ് വര്‍ഷം തടവും രണ്ട് ലക്ഷം ദിര്‍ഹം ദിയാദനം നല്‍കാനും വിധിച്ചു. ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തും.

 

Latest News