ഒറിയോ കുക്കീസിനെക്കുറിച്ച് സംശയമുണ്ടാകാന്‍ കാരണമെന്ത്?

ദുബായ്- പ്രശസ്തമായ ഒറിയോ ബിസ്‌കറ്റുകള്‍ സംശയനിഴലില്‍. വിപണിയില്‍ വില്‍പനക്കുള്ള ഒറിയോ കുക്കീസില്‍ ഹലാല്‍ ലേബലില്ലാത്തതാണ് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. നിഷിദ്ധവസ്തുക്കളുപയോഗിച്ചാണ് ബിസ്‌കറ്റ് ഉണ്ടാക്കുന്നതെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍ ഒറിയോ ബിസ്‌കറ്റുകള്‍ ഹലാല്‍ മാനദണ്ഡം പാലിക്കുന്നതായി അബുദാബി ഫുഡ് സേഫ്റ്റി അതോറിറ്റി സ്ഥിരീകരിച്ചു. നിഷിദ്ധമായ ഭക്ഷ്യവസ്തുക്കള്‍ ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നില്ല.
എല്ലാ ഭക്ഷ്യവസ്തുക്കളും ഹലാല്‍ ലേബല്‍ പതിച്ചിരിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും എസ്മ അധികൃതര്‍ അറിയിച്ചു. ഉല്‍പാദകന് അക്കാര്യം പ്രത്യേകമായി അറിയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ മാത്രം ലേബല്‍ പതിച്ചാല്‍ മതിയാകും.

 

Latest News