കനത്ത ചൂടില്‍ എ.സിയില്ലാതെ കുടുംബം; സഹായിക്കാന്‍ ഓടിയെത്തി പോലീസ്

ഷാര്‍ജ- നവജാത ശിശു അടക്കം അഞ്ച് മക്കളുമായി എ.സി ഇല്ലാത്ത അപാര്‍ട്‌മെന്റില്‍ താമസിച്ച കുടുംബത്തിന് ഷാര്‍ജ പോലീസ് തുണയായി. നൂര്‍ ദുബായ് റേഡിയോയിലെ പ്രോഗ്രാം വഴിയാണ് പോലീസിന് ഈ വിവരം ലഭിക്കുന്നത്.
റേഡിയോയിലൂടെ വീട്ടമ്മ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. എയര്‍ കണ്ടീഷന്‍ കേടായെന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും കനത്ത ചൂടില്‍ ഉരുകുകയാണെന്നുമായിരുന്നു ഇവരുടെ സന്ദേശം. ഇത് ശ്രവിച്ച ഷാര്‍ കമ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ലഫ്. കേണല്‍ അഹമ്മദ് അല്‍ മര്‍റി ഉടന്‍ റേഡിയോ സ്റ്റേഷനുമായി ബന്ധപ്പെടുകയും ഇവരുടെ വിലാസം ശേഖരിച്ച് അവിടെയത്തുകയും ചെയ്തു.
പ്രശ്‌നം ഉടന്‍ പരിഹരിച്ച പോലീസിന് വീട്ടമ്മ നന്ദി രേഖപ്പെടുത്തി.

 

Latest News