പ്രവാസി ഫുട്‌ബോള്‍ താരം ഉണ്ണീന്‍ കുട്ടി അബുദാബിയില്‍ അപകടത്തില്‍ മരിച്ചു

അബുദാബി- പ്രവാസി ഫുട്‌ബോള്‍ താരവും ഒതുക്കുങ്ങല്‍ തൊടുകുത്തുപറമ്പ് സ്വദേശി അയിനിക്കുന്നന്‍ അലവിക്കുട്ടിയുടെ മകനുമായ ഉണ്ണീന്‍ കുട്ടി അബുദാബിയില്‍  വാഹനാപകടത്തില്‍ മരിച്ചു.
വര്‍ഷങ്ങളോളം ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന ഉണ്ണീന്‍ കുട്ടി സ്ഥാപനം യു.എ.ഇയിലേക്ക് മാറിയതിനുശേഷം  ഒരു വര്‍ഷമായി ദുബായില്‍ ജോലി ചെയ്തു വരികയായിരുന്നു.
നല്ല ഫുട്‌ബോള്‍ കളിക്കാരനായ ഉണ്ണീന്‍ കുട്ടി സൗദി മലയാളികള്‍ക്കിടയില്‍ സുപരിചിതനും മികച്ച ഗോള്‍കീപ്പറുമായിരുന്നു. വര്‍ഷങ്ങളോളം ജിദ്ദ ബ്ലൂസ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ സാന്നിധ്യമായിരിന്നു.മാതാവ്: ആമിന. ഭാര്യ: അനീസ, മക്കള്‍: മുഹമ്മദ് മിഷാല്‍ (8), ഫാത്തിമ കന്‍സ (ഒന്നര വയസ്). സഹോദരങ്ങള്‍: യൂസഫ്, അലി, അബ്ദുസമദ്, ഹാജറ.സഹോദരങ്ങള്‍: ഫെയ്മസ് ബാവ, അലി, സമദ്.

DOWNLOAD MALAYALAM NEWS APP

 

 

Latest News