ഒരു ലക്ഷം ദിര്‍ഹം തട്ടിയ ഉദ്യോഗസ്ഥക്ക് ആറു മാസം ജയില്‍

ദുബായ്- പദവി ദുരുപയോഗം ചെയ്ത് പണം തട്ടിയ ഉദ്യോഗസ്ഥക്ക് റാസല്‍ ഖൈമയില്‍ തടവും പിഴയും.  ഒരു ലക്ഷത്തിലധികം ദിര്‍ഹമാണ് ഇവര്‍ തട്ടിയെടുത്തത്. ആറു മാസം തടവും, തട്ടിയെടുത്ത തുകക്ക് തുല്യമായ പിഴയുമാണ് റാസല്‍ ഖൈമ ക്രിമിനല്‍ കോടതി വിധിച്ചത്.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രമോഷന്‍ അനുമതി സംഘടിപ്പിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതിനായുള്ള നിശ്ചിത ഫീസ് ആവശ്യക്കാരില്‍നിന്ന് ഈടാക്കുകയും അത് അടക്കാതിരിക്കുകയും ചെയ്യുകയായിരുന്നു.
പരാതി പരിഹാര വകുപ്പിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിപ്പ് നടത്താന്‍ ഇവര്‍ വ്യാജരേഖകളുണ്ടാക്കുകയും ചെയ്തു.

 

Latest News