ഇറാഖ് സ്പീക്കറും സംഘവും കുവൈത്തില്‍

കുവൈത്ത് സിറ്റി- മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് റിക്കാന്‍ അല്‍ ഹല്‍ബോസിയും ഉന്നതതല പ്രതിനിധി സംഘവും കുവൈത്ത് അമീര്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ സന്ദര്‍ശിച്ചു. കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഗാനിമിനോടൊപ്പം ബയാന്‍ കൊട്ടാരത്തിലെത്തിയാണ് അമീറുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നിരവധി പ്രശ്‌നങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ, ആക്ടിംഗ് മിനിസ്റ്റര്‍ ഓഫ് അമീരി ദിവാന്‍ ശൈഖ് മുഹമ്മദ് അബ്ദുള്ള അല്‍ മുബാറക് അല്‍ സബ, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹാമിദ് അല്‍ സബ, സബ കുടുംബാംഗങ്ങളും ചേര്‍ന്ന് ഇറാഖ് സ്പീക്കറെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.

 

Latest News